PalakkadKeralaLatest NewsNews

കഞ്ചിക്കോട് ദേശീയപാതയിൽ വൻ വാഹനാപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് രണ്ട് വാഹനങ്ങളും അപകടത്തിൽപ്പെട്ടത്

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ വച്ച്  ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് രണ്ട് വാഹനങ്ങളും അപകടത്തിൽപ്പെട്ടത്.

ലോറിക്ക് പിന്നിൽ കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു. അപകടത്തിൽ പിക്കപ്പ് പൂർണമായും തകർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം പൊളിച്ചശേഷമാണ് അഗ്നിരക്ഷാ സേന മൂന്ന് പേരെയും പുറത്തെത്തിച്ചത്. ഇതോടെ, മണിക്കൂറുകളോളമാണ് ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read: തിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി: സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button