![](/wp-content/uploads/2024/02/pradeep-256.jpg)
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻറ് വികാരിയായ ഫാദർ ജോസഫ് ആറ്റുചാലിനെ പള്ളിമുറ്റത്ത് ബൈക്ക് കൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകളും നേതാക്കളും. വിഷയത്തിൽ പി സി ജോർജ്ജ്, ജോസ് കെ മാണി എന്നിവർ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
വിഷയത്തിൽ കാസയുടെ പ്രതികരണം ഇങ്ങനെ,
വൈദികനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുക.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻറ് വികാരിയായ ഫാദർ ജോസഫ് ആറ്റുചാലിനെതിരെയാണ് ബൈക്ക് ആക്രമണം , കൈയ്ക്കും തലയ്ക്കും പരിക്കേറ്റ വൈദികനെ പാലാ മെഡിസിറ്റിയിൽ അഡ്മിറ്റ് ചെയ്തു.
പള്ളിയുടെ കോമ്പൗണ്ടിൽ ബൈക്കുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ നിയന്ത്രിക്കാൻ ശ്രമിച്ച വൈദികനെയാണ് ഒരുവട്ടം ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തുകയും അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും അടുത്ത ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. വൈദികനെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു.
പ്രതിഷേധിക്കുക !
പി സി ജോർജിന്റെ പ്രതികരണം ഇങ്ങനെ,
ഒരു വൈദീകന് പള്ളിമുറ്റത്ത് പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിൽ ഉള്ളത്.പൂഞ്ഞാർ സെൻ്റ് മേരിസ് പള്ളിയിൽ ആരാധന നടന്നുകൊണ്ടിരിക്കെ അതിന് തടസ്സമാകുന്ന രീതിയിൽ ശബ്ദ ശല്യം ഉണ്ടാക്കിയ യുവാക്കളെ നിയന്ത്രിക്കാൻ ശ്രമിച്ച വൈദികനെ നേരെ ഉണ്ടായ അക്രമത്തിൽ ശ്രീ പിസി ജോർജിന്റെ ആദ്യ പ്രതികരണം.
കടപ്പാട് – മീനച്ചിൽ ന്യൂസ്
ജോസ് കെ മാണിയുടെ പോസ്റ്റ് ഇങ്ങനെ,
പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയില്‍ ആരാധനയ്ക്കിടെ പള്ളി കോമ്പൗണ്ടില്‍ കയറി ആസൂത്രിതമായി ബഹളമുണ്ടാക്കുകയും തടഞ്ഞ അസി.വികാരി ഫാ.ജോസഫ് ആറ്റു ചാലിലിനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയും സത്വരമായി നടപടികള്‍ എടുക്കണമെന്ന് പറയുകയും നിര്‍ദേശിക്കുകയും ചെയ്തു. ആത്മീയ കേന്ദ്രങ്ങളില്‍ അക്രമാന്തരീഷം സൃഷ്ടിച്ച് നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുളള ഏതു ശ്രമത്തെയുംകര്‍ശനമായി നേരിടണം.
Post Your Comments