Latest NewsKeralaNews

ലോക്സഭ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ നയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ നയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെന്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാറുകൾ ഒരേ പാർലമെന്റ് മണ്ഡലത്തിനുള്ളിലെ തൊട്ടടുത്ത ജില്ലകളിലേക്ക് ഉദ്യോഗസ്ഥരെ മാറ്റുന്ന കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സ്വന്തം ജില്ലയിൽ നിയമിക്കപ്പെട്ടവരോ, ഒരു സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയവരോ ആയ എല്ലാ ഓഫീസർമാരെയും ലോക്സഭ അല്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർബന്ധമായും സ്ഥലം മാറ്റേണ്ടതുണ്ട്. ഇത് കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. നേരിട്ടോ, സൂപ്പർവൈസറി റോളുകളിലോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഈ നിയമം ബാധകമാണ്. സ്വതന്ത്രവും യുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ കൈവരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Also Read: അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തില്‍ മുങ്ങി ഇല്ലാതായത്: ഷാജി കൈലാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button