വീട്ടിൽ 3 കഞ്ചാവ് ചെടികൾ വരെ നട്ടുപിടിപ്പിക്കാം ! കഞ്ചാവ് കൃഷി നിയമവിധേയമാക്കി ഈ രാജ്യം

ജർമ്മൻ പാർലമെന്റിന്റെ പുതിയ നിയമം യുവാക്കളിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി

ബെർലിൻ: വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കി ജർമ്മൻ പാർലമെന്റ്. ജർമ്മനിയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്തതിനുമാണ് ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷവും മെഡിക്കൽ അസോസിയേഷനും കഞ്ചാവ് കൈവശം വയ്ക്കുന്നതിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു. ഇത് അവഗണിച്ച് കൊണ്ടാണ് ജർമ്മൻ പാർലമെന്റ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ മുതൽ നിയമം പ്രാബല്യത്തിലാകും.

ഒരു വീട്ടിൽ പരമാവധി 3 കഞ്ചാവ് ചെടികൾ വരെ നട്ടുവളർത്താനുള്ള അനുമതിയാണ് ഉള്ളത്. ഈ നിയമം അനുസരിച്ച് ഒരാൾക്ക് പ്രതിദിനം 25 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കാൻ സാധിക്കും. ജർമ്മൻ പാർലമെന്റിന്റെ പുതിയ നിയമം യുവാക്കളിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. യുവാക്കൾ തുടർച്ചയായി കഞ്ചാവ് ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, അർബുദത്തിനും കാരണമാകും.

Also Read: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും: മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം

കഞ്ചാവ് നിയമവിധേയമാക്കുന്നതോടെ ജർമ്മനിയെ യൂറോപ്പിലെ ലിബറൽ കഞ്ചാവ് നിയമത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. ഇതോടെ, 2021-ലും 2023-ലും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കിയ മാൾട്ടയ്ക്കും ലക്സംബവഗിനുമൊപ്പം ജർമ്മനിയും ഇടം നേടും. ലിബറൽ കഞ്ചാവ് നിയമങ്ങൾക്ക് പേരുകേട്ട മറ്റൊരു രാജ്യം നെതർലാൻഡാണ്.

Share
Leave a Comment