Latest NewsKeralaNews

പി.വി സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം പ്രാദേശിക നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫീസിന് സമീപത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. സത്യനാഥിന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

Read Also: പലസ്തീന്‍ ജനതയെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിരൂപമാണ് മോദി: എളമരം കരീം

കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചിരുന്നു. കൊയിലാണ്ടി നഗരസഭ മുന്‍ ചെയര്‍പേഴ്സന്റെ ഡ്രൈവറായിരുന്നു അഭിലാഷ്.

കൊയിലാണ്ടി ടൗണ്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പി.വി സത്യനാഥന്‍. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെയായിരുന്നു സത്യനാഥന്‍ കൊല്ലപ്പെട്ടത്.

കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു.  പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button