ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കും. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷന്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read Also: ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി: പുതിയ മാർഗരേഖയുമായി മോട്ടോർ വാഹന വകുപ്പ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തമിഴ്നാട് സന്ദര്‍ശനത്തിലാണ്. അതിനുശേഷം ഉത്തര്‍പ്രദേശും ജമ്മു കശ്മീരും സന്ദര്‍ശിക്കാനാണ് തീരുമാനം. മാര്‍ച്ച് 13ന് മുമ്പ് സംസ്ഥാന സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി (സിഇഒ) പതിവായി യോഗങ്ങള്‍ നടത്തുന്നുണ്ട്. പ്രശ്നബാധിത പ്രദേശങ്ങള്‍, ഇവിഎമ്മുകളുടെ ചലനം, സുരക്ഷാ സേനയുടെ ആവശ്യകത, അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കല്‍ എന്നിവ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ഈ വർഷം തിരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വിവരങ്ങൾ ഫ്ലാഗ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായാണ് എഐ ഉപയോഗിക്കുക.
Post Your Comments