Latest NewsNewsIndia

ജമ്മു കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: 3 ദിവസത്തോളം ഹൈവേയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികൾക്ക് രക്ഷകരായി സൈന്യം

ശൈത്യകാലം ആരംഭിച്ചതോടെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ച രൂക്ഷമായതോടെ മൂന്ന് ദിവസത്തോളമാണ് വിദ്യാർത്ഥികളും അധ്യാപകരും ഹൈവേയിൽ കുടുങ്ങിക്കിടന്നത്. രാജസ്ഥാൻ സർവ്വകലാശാലയിലെ 74 വിദ്യാർത്ഥികളെയും 7 അദ്ധ്യാപകരെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്. മഞ്ഞുവീഴ്ചയെ തുടർന്ന് ബനിഹാൽ എന്ന പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥികളുടെ യാത്ര പാതിവഴിയിൽ വച്ച് തടസ്സപ്പെട്ടത്.

ശൈത്യകാലം ആരംഭിച്ചതോടെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങളാണ് ജമ്മുവിലെ ദേശീയപാതയിൽ കുടുങ്ങിക്കിടന്നത്. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സമാനമായ രീതിയിൽ ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ നാഥുലയിൽ 500-ധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടന്നിരുന്നു. സൈന്യത്തിന്റെ ത്രിശക്തി കോർപ്സിലെ സൈനികരാണ് ഇവരെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button