ശിവരാത്രി ദിനമായ മാർച്ച് എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ആലുവ ശിവക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ചില ട്രെയിനുകളുടെ സമയവും സ്റ്റോപ്പുകളും പുനക്രമീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലേത് സമാനമായ ക്രമീകരണമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. മാർച്ച് എട്ട് വെള്ളിയാഴ്ച വൈകിട്ട് സർവീസ് നടത്തുന്ന നിലമ്പൂർ-കോട്ടയം എക്സ്പ്രസ് മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി എന്നീ സ്റ്റോപ്പുകളിൽ നിർത്തുന്നതാണ്.
രാത്രി തൃശ്ശൂർ മുതൽ ഷൊർണൂർ വരെ സർവീസ് നടത്തുന്ന തൃശ്ശൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ആലുവ വരെ സർവീസ് നടത്തും. രാത്രി 11:15-ന് പുറപ്പെടുന്ന ട്രെയിനുകൾ എല്ലാ സ്റ്റേഷനിലും നിർത്തിയ ശേഷം അർദ്ധരാത്രി 12:45 ഓടെ ആലുവയിൽ എത്തിച്ചേരും. പിറ്റേദിവസം രാവിലെ 5:15-ന് ആലുവയിൽ നിന്നും പുറപ്പെടുന്ന തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ് രാവിലെ 6:40-ന് തൃശ്ശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ ട്രെയിൻ ആലുവയ്ക്കും ഷൊർണൂറിനും ഇടയിലുള്ള മുഴുവൻ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.
Also Read: ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലേ? എങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന ഈ അത്യുഗ്രൻ ഓഫർ അറിഞ്ഞോളൂ
Post Your Comments