കോഴിക്കോട്: ആക്രമണകാരികളായ വന്യജീവികളെ കൊല്ലുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആവര്‍ത്തിച്ചു. എന്നാല്‍ കൊല്ലുന്നതില്‍ തീരുമാനം കേന്ദ്രത്തിന്റെതാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് പ്രതികരിച്ചു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരം കേന്ദ്രവിഹിതമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വന്യജീവി നിയമത്തില്‍ ഭേദഗതിയില്ലാതെ ഇല്ലാതെ തന്നെ മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരമുണ്ടെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കാട്ടുപന്നികളെയും കുരങ്ങുകളെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സാധിക്കും. വന്യജീവികളുടെ എണ്ണം വളരെ കൂടുതലാണെങ്കില്‍ കള്ളിങ് ആലോചിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പത്തുലക്ഷം സഹായധനം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് വിഹിതം കൂട്ടിച്ചേര്‍ക്കാമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
Post Your Comments