പശുവിറച്ചിയുമായി വന്ന ദളിത് യുവതിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ധർമപുരി ജില്ലാ പോലീസ് കേസെടുത്തത്. 59 കാരിയായ സ്ത്രീ സാധാരണയായി ഹരൂരിൽ നിന്ന് ബീഫ് വാങ്ങി സ്വന്തം ഗ്രാമത്തിലേക്ക് വിൽക്കാൻ കൊണ്ടുപോകാറുണ്ടെന്ന് പോലീസ് പറഞ്ഞു.
എന്നിരുന്നാലും, ചൊവ്വാഴ്ച, ഹരൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് കൃഷ്ണഗിരി നഗരത്തിലേക്ക് ബസിൽ യാത്രചെയ്യുമ്പോൾ, ബസ് കണ്ടക്ടർ ബീഫ് കൊണ്ടുപോകുന്നതിനെ എതിർക്കുകയും ഇവരോട് പകുതിവഴിയിൽ വെച്ച് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോളാമെന് സ്ത്രീ പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല. സുരക്ഷിതമല്ലാത്ത സ്ഥലത്ത് ബസ് ജീവനക്കാർ തന്നെ ഇറക്കിവിട്ടെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവത്തിന് ശേഷം, ബസ് ഡ്രൈവറും കണ്ടക്ടറും ജാതിയുടെ അടിസ്ഥാനത്തിൽ തന്നോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് യുവതി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലും (ടിഎൻഎസ്ടിസി) പോലീസിലും പരാതി നൽകി. കഴിഞ്ഞ ആറ് മാസമായി ബസ് കണ്ടക്ടർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും അവർ ആരോപിച്ചു. ബസ് ഡ്രൈവറെയും കണ്ടക്ടറെയും ടിഎൻഎസ്ടിസി അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Post Your Comments