WayanadKeralaLatest NewsNews

പിടിതരാതെ ബേലൂർ മഗ്‌ന! ദൗത്യം ഇന്നും തുടരും

പന്ത്രണ്ടാം ദിവസവും ആനയെ പിടികൂടാത്തതിനെ തുടർന്ന് വൻ ജനരോഷമാണ് ഉടലെടുത്തിരിക്കുന്നത്

ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി വയ്ക്കുന്നത് ഏറെ ശ്രമകരമായിട്ടുണ്ട്. നിലവിൽ, റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്. ആന ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാൻ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ദൗത്യ സംഘത്തെ സഹായിക്കാനായി ഹൈദരാബാദത്തിൽ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും ഇന്നലെ വയനാട്ടിൽ എത്തിയിരുന്നു. ഇനിയുള്ള ദൗത്യങ്ങളിൽ നവാബ് അലിഖാന്റെ സേവനം പ്രയോജനപ്പെടുത്തും. പന്ത്രണ്ടാം ദിവസവും ആനയെ പിടികൂടാത്തതിനെ തുടർന്ന് വൻ ജനരോഷമാണ് ഉടലെടുത്തിരിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായതിനാൽ കേന്ദ്രമന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ ഇന്ന് കലക്ടറേറ്റിൽ വെച്ച് പ്രത്യേക യോഗം ചേരുന്നതാണ്.

Also Read: കേരളം വെന്തുരുകുന്നു! 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button