കൽപ്പറ്റ: വയനാട് ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം പതിവാകുന്ന പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി സംഘം ഇന്ന് വയനാട്ടിൽ എത്തിച്ചേരുന്നതാണ്. മന്ത്രിമാരായ കെ. രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുൻസിപ്പൽ ഹാളിൽ വച്ചാണ് സർവ്വകക്ഷി യോഗം ചേരുക.
ജില്ലയിലെ വനം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രിസംഘം കൂടിക്കാഴ്ച നടത്തുന്നതാണ്. വന്യജീവി ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെയും സംഘം സന്ദർശിക്കും. അതേസമയം, വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായതോടെ യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കുന്നതാണ്. രാവിലെ 10 മണിക്ക് കലക്ടറേറ്റിനു മുന്നിൽ കെ.മുരളീധരൻ എംപിയാണ് സമരം ഉദ്ഘാടനം ചെയ്യുക. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കും.
Also Read: വേനലിന് മുൻപേ വിയർത്തൊലിച്ച് കേരളം: 6 ജില്ലകളിൽ ഇന്ന് കനത്ത ചൂട്, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
Post Your Comments