KeralaLatest NewsNews

കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്റെ സ്വര്‍ണം, ഒളിപ്പിച്ചത് സോക്‌സിനുള്ളില്‍: യുവതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. സോക്‌സിനുള്ളില്‍ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്.

Read Also: ‘രാജീവ് ഗാന്ധിയും രാഹുലും കഠിനാധ്വാനം ചെയ്ത മണ്ണാണ് അമേഠി, ഇവിടുത്തെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധം’

ഇന്നലെ വൈകീട്ട് ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടുന്നത്. 145.37 ഗ്രാം തൂക്കമുള്ള കുഴമ്പ് പരുവത്തിലുള്ള സ്വര്‍ണ്ണവും 80.03 ഗ്രാം തൂക്കമുള്ള ആഭരണങ്ങളുമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 14,19092 രൂപ വില വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button