KeralaLatest NewsNews

പ്രായം ഇനിയൊരു പ്രശ്നമല്ല! ഡീസൽ ഓട്ടോറിക്ഷകൾ 22 വർഷം വരെ നിരത്തിലിറക്കാം: മോട്ടോർ വാഹന വകുപ്പ്

നേരത്തെ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15 വർഷം മാത്രമായിരുന്നു

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായപരിധി ഉയർത്തി. 22 വർഷമായാണ് കാലാവധി വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024) ഇലക്ട്രിക്കൽ/എൽപിജി/ സിഎൻജി/ എൽഎൻജി എന്നിവയിൽ ഏതെങ്കിലും ഒന്നാക്കി മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.

നേരത്തെ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15 വർഷം മാത്രമായിരുന്നു. ഗുഡ്സ് വാഹനങ്ങൾ ഈ നിയമ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഫിറ്റ്നസ് അനുസരിച്ച് സർവീസ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നടപടി ഓട്ടോറിക്ഷ ഉടമകൾക്ക് ഏറെ ആശ്വാസകരമാകും.

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു.
22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വർഷം ആയിരുന്നു.

Also Read: കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്റെ സ്വര്‍ണം, ഒളിപ്പിച്ചത് സോക്‌സിനുള്ളില്‍: യുവതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button