KeralaLatest NewsNews

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് 22ന്: 41 പോളിംഗ് ബൂത്തുകൾ സജ്ജമായി

ഇത്തവണ ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22-ന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും, 4 മുൻസിപ്പാലിറ്റി വാർഡുകളിലും, 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനായി 41 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഇത്തവണ ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 33 പേർ സ്ത്രീകളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 23 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 32,512 വോട്ടര്‍മാരാണുള്ളത്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുന്‍പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കാവുന്നതാണ്.

Also Read: പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button