KeralaLatest News

രാവിലെ മുതൽ മേരി പട്ടിണിയെന്ന് സൂചന, ഭക്ഷണം കൊടുത്തതിന് പിന്നാലെ ഛര്‍ദ്ദിച്ചു, കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും

തിരുവനന്തപുരം: കാണാതായ രണ്ടുവയസുകാരിയ്ക്ക് രാവിലെ മുതൽ ഭക്ഷണ കൊടുത്തിരുന്നില്ലെന്ന് സംശയം. കണ്ടെത്തി ആശുപത്രിയിൽ കൊണ്ട് വന്നതിനു പിന്നാലെ അവിടെ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ് ഛര്‍ദ്ദിച്ചു. പിന്നെ കുഞ്ഞിന് ഡ്രിപ് ഇട്ടു. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നിര്‍ജ്ജലീകരണം കുട്ടിക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ഭയന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കാത്ത സ്ഥിതിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയെ അഡ്മിറ്റ്‌ ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ കുഞ്ഞിനെ പരിശോധിച്ചു.

ആഹാരം കഴിക്കാത്ത പ്രശനങ്ങൾ മാത്രമാണ് കുഞ്ഞിനുള്ളതെന്ന് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി വീണ ജോര്‍ജ്ജും പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കും. കുട്ടിയുടെയും സഹോദരങ്ങളുടെയും സംരക്ഷണം സംബന്ധിച്ച് ആശയ വിനിമയം നടത്തും. മികച്ച നിലയിൽ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button