Latest NewsNewsEntertainmentKollywood

മാധ്യമപ്രവർത്തകയെ തെറിവിളിച്ച നടൻ ശേഖറിന് ഒരു മാസത്തെ ജയില്‍ ശിക്ഷ

വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികള്‍, വൃത്തികെട്ടവർ എന്നും ഇയാള്‍ വിശേഷിപ്പിച്ചു

വനിതാ മാധ്യമപ്രവർത്തകയെ തെറിവിളിച്ച സംഭവത്തിൽ തമിഴ് നടനും ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് ചെന്നൈ ഹൈകോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 15000 രൂപ പിഴയും വിധിച്ചു. സോഷ്യല്‍ മീഡിയയിൽ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്.

read also: വീട്ടിൽ പ്രസവിച്ചു: രക്തസ്രാവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

2018 ല്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ തമിഴ്‌നാട് ഗവർണർ ബൻവാരിലാല്‍ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയെ കവിളില്‍ തട്ടിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈല്‍ ഉപയോഗിച്ച്‌ കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്. ഇയാള്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

എസ്.വി ശേഖറിനെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികള്‍, വൃത്തികെട്ടവർ എന്നും ഇയാള്‍ വിശേഷിപ്പിച്ചു. തുടർന്ന് ക്ഷമാപണം നടത്തിയ എസ്.വി. ശേഖർ ഉള്ളടക്കം വായിക്കാതെയാണ് താൻ പോസ്റ്റ് ഷെയർ ചെയ്തതെന്ന് കോടതിയില്‍ പറഞ്ഞെങ്കിലും ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button