പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പം. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിജെപി നടത്തിയ അഭിപ്രായ സര്‍വേയില്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടു. അതേസമയം, പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോടുള്ള എതിര്‍പ്പ് ബിഡിജെഎസ് ശക്തമാക്കുകയാണ്.
Read Also: ചണ്ഡിഗഢില്‍ വീണ്ടും അട്ടിമറി: മേയര്‍ രാജിവെച്ചു, മൂന്ന് ആംആദ്മി അംഗങ്ങള്‍ ബി.ജെ.പിയില്‍
എല്‍ഡിഎഫിനായി തോമസ് ഐസക്കും യുഡിഎഫിനായി ആന്റോ ആന്റണിയും തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ എന്‍ഡിഎയില്‍ അടിമുടി ആശയക്കുഴപ്പമാണ്. മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്. പി.സി ജോര്‍ജിന് പകരം കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. സിപിഎമ്മിലും കോണ്‍ഗ്രസ്സിലും പ്രമുഖര്‍ കളത്തിലിറങ്ങുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന അഭിപ്രായം സര്‍വേയില്‍ ഉയര്‍ന്നു
Post Your Comments