Latest NewsKeralaNews

പോരാളികള്‍ക്ക് ഒപ്പം നില്‍ക്കുക എന്നത് എനിക്ക് ആവേശമുള്ള കാര്യം, കെ.കെ രമയെ അഭിനന്ദിച്ച് ജോയ് മാത്യു

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനായി പോരാടിയ ഭാര്യ കെ.കെ രമയെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു .

Read Also: അതിശൈത്യത്തോട് പോരാടി ചൈന, സിൻജിയാങിലെ താപനില -52 ഡിഗ്രി സെൽഷ്യസിലേക്ക്

‘ പോരാളികള്‍ക്കൊപ്പം നില്‍ക്കുക എന്നത് എനിക്ക് ആവേശമാണ്. പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടില്‍ പ്രത്യേകിച്ചും ‘ എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

കെ കെ രമയ്ക്കൊപ്പമുളള ചിത്രവും അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പങ്ക് വച്ചിട്ടുണ്ട് . ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തിരുന്നു . കെ.കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button