കണ്ണൂര്‍: എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍ എസ്എഫ്‌ഐക്കാരെ അദ്ദേഹം വെല്ലുവിളിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. ഇതോടെ തന്റെയടുത്തേക്ക് വരാന്‍ ഗവര്‍ണര്‍ ഇവരെ വെല്ലുവിളിച്ചു. ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാല്‍ താന്‍ റോഡിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments