Latest NewsKeralaNews

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു കുടുംബത്തിന് ഊര് വിലക്ക്

പാലക്കാട്: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു കുടുംബത്തിന് ഊര് വിലക്ക്. കൊടുമ്പ് വാക്കില്‍പാടത്തുള്ള കുടുംബത്തെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി കലാധരന്റെ നേതൃത്വത്തില്‍ സമുദായം ഊര് വിലക്കേര്‍പ്പെടുത്തിയത്.

Read Also: ഇനി വെളുത്തുള്ളിയുടെ കാലം! വില കുതിച്ചുയർന്നതോടെ പാടങ്ങളിൽ മോഷണം പതിവ്, ഒടുവിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ

സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയുമാണ് സമുദായം ഊരുവിലക്കിയത്. സംഭവത്തെ തുടര്‍ന്ന് കുടുംബം ജില്ലാ പൊലീസ് മേധാവിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കി.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനെതിരെ വ്യാജ പരാതി കെട്ടിച്ചമച്ച് കലാധരന്റെ നേതൃത്വത്തില്‍ ഊരുവിലക്കിയതായാണ് പരാതി. ക്ഷേത്രത്തില്‍ കയറുന്നതിനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഊരുവിലക്ക് പിന്‍വലിക്കാന്‍ 1 ലക്ഷം രൂപ തെറ്റുപണം നല്‍കണമെന്നും സമുദായം നിര്‍ദ്ദേശിച്ചതായി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button