KeralaLatest NewsNews

വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി കെഎസ്ഇബി

മതിയായ വോള്‍ട്ടേജ് പ്രയോഗിച്ചാല്‍, ഏതൊരു ഇന്‍സുലേറ്റിംഗ് മെറ്റീരിയലും ഒടുവില്‍ 'വൈദ്യുത മര്‍ദ്ദ'ത്തിന് കീഴടങ്ങും

തിരുവനന്തപുരം: വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. സാധാരണഗതിയിൽ മുളന്തോട്ടി വൈദ്യുതി കടത്തിവിടില്ലെന്നാണ് കരുതപ്പെടുന്നതെങ്കിലും, വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകാനുള്ള സാധ്യതയുണ്ട്. തുടർന്ന് ഇവ ചാലകങ്ങളായി മാറുന്നതാണ്. മുളയും മരക്കമ്പും പോലുള്ള വസ്തുക്കളിൽ ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ ചെറിയ വോൾട്ടേജിൽ പോലും അവ ചാലക സ്വഭാവം പ്രകടമാക്കാനുള്ള സാധ്യതയുണ്ട്.

ശാസ്ത്രീയമായി പറഞ്ഞാല്‍, ലോഹങ്ങള്‍ പോലുള്ള ചാലക വസ്തുക്കളില്‍, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ഇന്‍സുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങള്‍ക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതുകൊണ്ടുതന്നെ, അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോള്‍ട്ടേജിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇന്‍സുലേറ്ററുകള്‍ക്കില്ല. മതിയായ വോള്‍ട്ടേജ് പ്രയോഗിച്ചാല്‍, ഏതൊരു ഇന്‍സുലേറ്റിംഗ് മെറ്റീരിയലും ഒടുവില്‍ ‘വൈദ്യുത മര്‍ദ്ദ’ത്തിന് കീഴടങ്ങുകയും, ഇന്‍സുലേറ്റര്‍ ബ്രേക്ക്ഡൗണാവുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യുന്നതാണ്.

Also Read: രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം: അഭിഷേക് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button