Latest NewsIndiaNews

ജൈന ആചാര്യൻ വിദ്യാസാഗര്‍ മഹാരാജ് സ്വാമി അന്തരിച്ചു

അദ്ദേഹം ചെയ്ത വിലയേറിയ സംഭാവനകള്‍ വരുംതലമുറ എന്നും ഓർമ്മിക്കുമെന്ന്' നരേന്ദ്ര മോദി

റായ്പുർ: ജൈന ആചാര്യൻ വിദ്യാസാഗർ മഹാരാജ് സ്വാമി (77) അന്തരിച്ചു. ഛത്തീസ്ഗഢിലെ ചന്ദ്രഗിരി ജൈന മന്ദിറില്‍ ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു അന്ത്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തിന്റെ വിയോഗത്തിൽ എക്സ് പ്ലാറ്റ്ഫോമില്‍ കൂടി അനുശോചനം അറിയിച്ചു. ‘ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ദാരിദ്രനിർമ്മാർജ്ജനത്തിലും സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്ത വിലയേറിയ സംഭാവനകള്‍ വരുംതലമുറ എന്നും ഓർമ്മിക്കുമെന്ന്’ നരേന്ദ്ര മോദി കുറിച്ചു.

read also: താമര ചിഹ്നത്തില്‍ മത്സരിക്കും? മനീഷ് തിവാരി ബി.ജെ.പിയില്‍ ചേരുമെന്ന് പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി എം.പി. ഓഫീസ്

ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ മാ ബംലേശ്വരി ക്ഷേത്ര സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം വിദ്യാസാഹർ മഹാരാജിനെയും സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ അന്ന് സോഷ്യല്‍ മീഡയയില്‍ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button