പുൽപ്പള്ളി: വയനാട് കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടൂറിസം ജീവനക്കാരനായ പോളിന് വിട ചൊല്ലി പുൽപ്പള്ളി. പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് ദേവാലയത്തിലാണ് പോളിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉണ്ടായ വൻ പ്രതിഷേധത്തിന് ശേഷമാണ് പോളിന്റെ സംസ്കാരം ദേവാലയത്തിൽ വച്ച് നടത്തിയത്. മൃതദേഹം വിലാപയാത്രയായി വീട്ടിൽ നിന്ന് പള്ളിയിലേക്ക് എത്തിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, വൻ പ്രതിഷേധം ഉയർന്നതോടെ ഇത് ഒഴിവാക്കുകയായിരുന്നു.
വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറിലധികമാണ് ആംബുലൻസിൽ വെച്ചത്. വനം വകുപ്പ് ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് ഇന്ന് പുൽപ്പള്ളി സാക്ഷ്യം വഹിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം വരെയാണ് നിരോധനാജ്ഞ. അതേസമയം, പോളിന്റെ കുടുംബത്തിന് സഹായകരമായി 10 ലക്ഷം രൂപ നൽകുമെന്നും, ഭാര്യക്ക് ജോലി നൽകുമെന്നും അറിയിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Also Read: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ ഇക്കുറി വെടിക്കെട്ടില്ല, അപേക്ഷ തള്ളി അധികൃതർ
Post Your Comments