Latest NewsKeralaNews

ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിരസിച്ചു: കാരണമിത്

തൃശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് പൊതു പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചു. എഡിഎം ടി മുരളിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പൊലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ച സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിഎം ഈ ഉത്തരവിറക്കിയത്.

വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് എഡിഎം പറഞ്ഞു. അതിനാൽ എക്സ്പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button