ചെന്നൈ: പടക്ക നിർമ്മാണശാലയിൽ ഉഗ്ര സ്‌ഫോടനം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയിലാണ് സ്‌ഫോടനം ഉണ്ടായത്. രാമു ദേവൻപെട്ടിയ്ക്ക് സമീപത്തുള്ള പടക്ക നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികളായ 9 പേരാണ് മരണപ്പെട്ടത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
Read Also: 12.53 കോടിയുടെ ആസ്തി, 158 പവനോളം സ്വർണവും 88 കിലോ വെള്ളിയും: സോണിയ ഗാന്ധിയുടെ ആസ്തി വിവരങ്ങൾ
നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ പടക്കനിർമാണ ശാലയുടെ 4 മുറികൾ തകർന്നു.
Read Also: വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് നിർത്തിവയ്ക്കുമെന്ന് ഫിയോക്: കാരണമിത്
Post Your Comments