Latest NewsKeralaNews

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ: 2017-18 ൽ ചെലവഴിച്ചത് 50 ലക്ഷം, 2022-23 ൽ 1.56 കോടി രൂപ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഭിമാന പരിപാടിയായി അവതരിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ പരാതികെട്ട് നിലനിൽക്കുമ്പോൾ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടിയുള്ള ചെലവ് വർദ്ധിച്ചു വരുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2017-18 ൽ ചെലവഴിച്ചത് 50 ലക്ഷം, 2022-23 ൽ ഇത് 1.56 കോടി രൂപ ആയി.

ഫിനാൻസ് (ബജറ്റ് വിഭാഗം-ഡി) കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

2016 ജൂണിൽ ജീവനക്കാരുടെ എണ്ണം 11. ജനുവരി 2024 ആയപ്പോൾ അത് 49 ആയി. വർഷം തിരിച്ചുള്ള പരാതികളുടെ എണ്ണവും തീർപ്പാക്കിയതും ലഭ്യമല്ലെന്ന് വിവരാവകാശ മറുപടി. പരാതിക്കാർക്ക് എന്ത് നടപടി സ്വീകരിച്ചുവെന്ന് റിപ്പോർട്ട് നൽകാറില്ലെന്നും മറുപടി.

കണക്കുകൾ ഇങ്ങനെ:

2018-19: 91.56 ലക്ഷം
2019-20: 1.16 കോടി
2020-21: 51.68 ലക്ഷം
2021-22: 1.44 കോടി
2023-24: ലഭ്യമായിട്ടില്ല

ജീവനക്കാരുടെ എണ്ണം വർദ്ധിച്ചു

അതേസമയം, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടി പ്രകാരം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2016 ജൂണിൽ ജീവനക്കാരുടെ എണ്ണം 11. ഇത് ജനുവരി 2024 ആയപ്പോൾ 49! ഇതിൽ കമ്പ്യൂട്ടർ സെല്ലിൽ നിന്നുമുള്ള മൂന്ന് ജീവനക്കാരും ഉൾപ്പെടും.

ലഭിച്ച പരാതികളുടെ സ്ഥിതി നോക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ 2020 ഫെബ്രുവരി 11ന് നൽകിയ മറുപടി: പരാതി തീർപ്പാക്കാനുള്ള ശരാശരി സമയം 21 ദിവസമായും ചുരുങ്ങി.

2016 മെയ് മുതൽ 2024 ജനുവരി 5 വരെ ലഭിച്ച 5,48,391 പരാതികളിൽ 5,44,416 ൽ നടപടിയെടുത്തുവെന്ന് വിവരാവകാശ രേഖ. ബാക്കിയുള്ള 3975 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരുന്നു. അതെ സമയം വർഷം തിരിച്ചുള്ള പരാതികളുടെ എണ്ണവും തീർപ്പാക്കിയതും https://cmo.kerala.gov.in/ പോർട്ടലിൽ ലഭ്യമല്ലെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

അതേസമയം. പരാതി പരിഹാരമല്ല, കൈമാറ്റം മാത്രമാണ് സെല്ലിൽ നടക്കുന്നതെന്ന് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. മാത്രമല്ല, പരാതിക്കാരന് ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടിയെ കുറിച്ച് കൃത്യമായി മറുപടി ലഭിക്കാറുമില്ല അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button