ന്യൂജേഴ്സി: അമേരിക്കയില്‍ നിന്ന് വീണ്ടും ഒരു കൊലപാതക വാർത്ത. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെ മകൻ കൊലപ്പെടുത്തി. സംഭവത്തിൽ 32കാരനായ മകൻ മെല്‍വിൻ പിടിയിൽ
ന്യൂജേഴ്സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിൻ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മാനുവലിന്റെ മൃതദേഹം ബേസ്മെന്റില്‍ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ ഒന്നിലധികം കുത്തുകളേറ്റിരുന്നു. കൊലപാതക കുറ്റം ഏറ്റെടുത്ത മെല്‍വിൻ പൊലീസിനു മുന്നില്‍ കീഴടങ്ങി.
read also: ഇന്ത്യ സന്ദർശിക്കാൻ ഗ്രീസ് പ്രധാനമന്ത്രി: നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും
വാലന്റൈൻസ് ദിനത്തിലാണ് കൊലപാതകം നടന്നത്. തുടർന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിൻ രണ്ട് ദിവസത്തിനു ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
Post Your Comments