WayanadLatest NewsKeralaNews

മിഷൻ ബേലൂർ മഗ്‌ന ആറാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും

വനമേഖലയോട് ചേർന്ന് ആനയെ കാണുന്നുണ്ടെങ്കിലും ഉന്നം പിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് ദൗത്യസംഘത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി

വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ആറാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ തന്നെ ദൗത്യം പുനരാരംഭിച്ചിട്ടുണ്ട്. റേഡിയോ കോളറിൽ നിന്നും ഏറ്റവും ഒടുവിലായി ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പനവല്ലി മേഖലയ്ക്ക് അടുത്താണ് ആന ഉള്ളത്. ഇന്ന് മുതൽ കർണാടകയിൽ നിന്ന് എത്തിയ പ്രത്യേക സംഘവും ദൗത്യത്തിനോടൊപ്പം ചേരുന്നതാണ്.

വനമേഖലയോട് ചേർന്ന് ആനയെ കാണുന്നുണ്ടെങ്കിലും ഉന്നം പിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് ദൗത്യസംഘത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി. നിലവിൽ, അതിവേഗത്തിലാണ് വനപാതയിലൂടെ ആന സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാരവേഗവും ദൗത്യ സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. റേഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചാണ് ഇനി ദൗത്യസംഘം നീങ്ങുക.

Also Read: അതിവേഗം മുന്നേറി ഇന്ത്യൻ വ്യോമയാന മേഖല, യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

ഇന്നലെ മാനിവയൽ ജനവാസ മേഖലയ്ക്ക് അടുത്തേക്ക് ആന എത്തിയിരുന്നു. ഈ സാഹചര്യത്തിൽ തിരുനെല്ലിയിലെ ആറ് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ ആനയെ ഇതുവരെ പിടികൂടാത്തതിനെ തുടർന്ന് നാട്ടുകാരിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button