Latest NewsKeralaNews

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം നടത്തുന്നവരുടെ എണ്ണം പെരുകുന്നു

രണ്ടോ മൂന്നോ സ്ത്രീകൾ അടങ്ങിയ സംഘമാണ് വീടുകളിലേക്ക് എത്തുന്നത്

വീടുകളിൽ ആക്രി പെറുക്കാൻ എത്തുന്നവരെ സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. പാഴ് വസ്തുക്കൾ പെറുക്കാനെന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതായി കേരള പോലീസ് അറിയിച്ചു. അതിനാൽ, ഇത്തരം ആളുകൾ വീടുകളിൽ എത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.

രണ്ടോ മൂന്നോ സ്ത്രീകൾ അടങ്ങിയ സംഘമാണ് വീടുകളിലേക്ക് എത്തുന്നത്. ഇവർ കുപ്പിയോ ഇരുമ്പിന്റെ കഷ്ണമോ കയ്യിൽ കരുതിയിട്ടുണ്ടാകും. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിന്റെ കഷ്ണം വീടിനു സമീപത്തേക്ക് വയ്ക്കുകയും, സംഘത്തിൽ ഒരാൾ വീട്ടിലെ കോളിംഗ് ബെൽ അടിക്കുകയും ചെയ്യും. മറ്റു രണ്ട് പേർ വീടിന്റെ ഇരുവശങ്ങളിലായി മാറിനിൽക്കും. വാതിൽ തുറക്കുന്നവരോട് ആക്രി നല്ല വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് വീടിന്റെ പിൻവശത്തേക്ക് പോകുമ്പോൾ, മറ്റു രണ്ട് പേർ ചേർന്ന് വീട്ടിനുള്ളിൽ കയറി മോഷണം നടത്തുന്നതാണ് രീതി.

Also Read: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശ്ശൂരിൽ ഇത്തരത്തിൽ വീടുകളിൽ എത്തിയ സംഘം 20 പവന്റെ സ്വർണമാണ് മോഷ്ടിച്ചത്. വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തുകാണുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാറുമുണ്ട്. അപരിചിതർ വീട്ടിലേയ്ക്ക് വരുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button