തൃശൂര്‍ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അഞ്ച് ഇടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ ചാടി വീണു. ഗാന്ധി സ്മൃതി പരിപാടില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍. ഈ സമയത്താണ് ടൗണ്‍ഹാള്‍ പരിസരത്ത് അടക്കം പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം.
Read Also: റഷ്യയുടെ ക്യാൻസർ വാക്സിൻ ഉടൻ രോഗികൾക്ക് ലഭിക്കും, വാക്‌സിൻ നിർമാണം അവസാന ഘട്ടത്തിലെന്ന് പുടിൻ
സര്‍ക്കാരും എസ്എഫ്‌ഐയും ഒത്തുകളിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കില്‍ ഞാന്‍ കാറിന് പുറത്തേക്ക് വരാം. നേരിട്ട് ആക്രമിക്കാം. പ്രതിഷേധങ്ങളെല്ലാം സര്‍ക്കാരും വിദ്യാര്‍ത്ഥികളും നടത്തുന്ന നാടകമെന്നും ഗവര്‍ണര്‍ ആരോപിച്ചു.
Post Your Comments