Latest NewsUAENewsGulf

യുഎഇയില്‍ ഭാരതത്തിന്റെ മെഗാ പ്രോജക്ടായ ഭാരത് മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: യുഎഇയില്‍  ഭാരതത്തിന്റെ മെഗാ പ്രോജക്ടായ ഭാരത് മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പ്രധാനമന്ത്രിയോടൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Read Also: മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ടിന്റെ മാതൃകയിലാണ് ഭാരത് മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ചെറുകിട സംരഭങ്ങള്‍ക്ക് ദുബായില്‍ വ്യാപാരം നടത്താനുള്ള സംഭരണ കേന്ദ്രമാണിത്.

വെയര്‍ഹൗസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തികൊണ്ട് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഭാരത് മാര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഡിപിഐ വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള ജബല്‍ അലി ഫ്രീ സോണിലാണ് (JAFZA) ഭാരത് മാര്‍ട്ട് സ്ഥിതിചെയ്യുന്നത്.

ഭാരത് മാര്‍ട്ടില്‍ റീട്ടെയില്‍ ഷോറൂമുകള്‍, വെയര്‍ ഹൗസുകള്‍, ഓഫീസുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഭാരമേറിയ യന്ത്രങ്ങള്‍ മുതല്‍ കേടാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വരെ ഇവിടെ സജ്ജീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 2025-ലാണ് ഭാരത് മാര്‍ട്ട് പ്രവര്‍ത്തനക്ഷമമാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button