KannurLatest NewsKeralaNews

കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കടുവ, മയക്കുവെടി വെച്ച് അധികൃതർ

കമ്പികൾക്കിടയിൽ കടുവയുടെ കാൽ അകപ്പെടുകയായിരുന്നു

കണ്ണൂർ: കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തി. ഇന്ന് പുലർച്ചെ പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കമ്പികൾക്കിടയിൽ കടുവയുടെ കാൽ അകപ്പെടുകയായിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കടുവയെ മയക്കുവെടി വെച്ചു. കടുവ മയങ്ങിയാൽ വനംവകുപ്പ് അധികൃതർ കൂട്ടിലേക്ക് മാറ്റുന്നതാണ്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

ഇന്ന് രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളിയാണ് കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്. കടുവ കമ്പിവേലിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് പോലീസ് അവിടെക്കുളള റോഡുകളെല്ലാം അടച്ചിട്ടിരുന്നു. പ്രദേശത്ത് ആന ഇറങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് കടുവ ജനവാസ മേഖലയിലേക്ക് എത്തുന്നത്.

Also Read: യുവാക്കൾക്കിടയിൽ ഹുക്ക ഉപയോഗം വർദ്ധിക്കുന്നു! കർണാടകയ്ക്ക് പിന്നാലെ നിരോധനവുമായി ഈ സംസ്ഥാനവും

shortlink

Related Articles

Post Your Comments

Related Articles


Back to top button