ചെന്നൈ: ഏത് വിദേശ രാജ്യങ്ങളില്‍ ചെന്നാലും ഇന്ത്യക്കാര്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണെന്ന് തമിഴ് നടന് ശരത് കുമാര്‍. അയോദ്ധ്യ രാമ ക്ഷേത്രത്തെക്കുറിച്ചും നടന് പരാമര്‍ശം നടത്തി. പ്രമുഖ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ശരത് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ബിജെപി ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന ചിന്താഗതി തന്നെ തെറ്റാണ്. ബിജെപി സര്‍ക്കാര്‍ നല്ലൊരു ഭരണം കൂടിയാണ് കാഴ്ചവെക്കുന്നത്. അതു മാത്രം ആളുകള്‍ പറയുന്നില്ല. വിദേശത്ത് പോകുമ്പോള്‍ നമുക്ക് ഇപ്പോള്‍ ലഭിക്കുന്ന ബഹുമാനത്തിന് കാരണം മോദിയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ പോയപ്പോള്‍ ഉണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോള്‍’, അദ്ദേഹം ചൂണ്ടിക്കാണിച്ചു
.
‘ജനങ്ങളുടെ ചിന്താഗതിക്ക് ഒരിക്കലും മാറ്റം വരാന്‍ പോകുന്നില്ല. അയോദ്ധ്യ ക്ഷേത്രത്തില്‍ നടന് രജനികാന്ത് പോയതിന് ഒരുപാടു പേര് വിമര്‍ശിച്ചിരുന്നു. എനിക്ക് അതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഞാനും അയോദ്ധ്യ ക്ഷേത്രത്തില്‍ പോകും. ഓരോ വ്യക്തിക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട്. ഏത് ക്ഷേത്രത്തിലാണ് പോകേണ്ടതെന്നും തീരുമാനിക്കേണ്ടത് അവരുടെ സ്വാതന്ത്ര്യമാണ്.’- ശരത് കുമാര്‍ പറഞ്ഞു.
Post Your Comments