WayanadKeralaLatest NewsNews

പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര്‍ മഗ്‌ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്

അതിവേഗം പൊന്തക്കാടുകളിൽ മറയുന്നതാണ് ബേലൂർ മഗ്‌നയുടെ രീതി

മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവിൽ, മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്. റേഡിയോ കോളറിൽ നിന്ന് ഇടവേളകളിലാണ് സിഗ്നൽ ലഭിക്കുന്നത്. കൃത്യമായ സിഗ്നൽ ലഭിച്ചാലുടൻ ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുകയും, മയക്കുവെടി വയ്ക്കുകയും ചെയ്യും.

സ്ഥലവും സന്ദർഭവും ഒത്തുവന്നാൽ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ആന, കുങ്കി ആനകളെ കാണുമ്പോൾ ഒഴിഞ്ഞുമാറുകയാണ്. അതിവേഗം പൊന്തക്കാടുകളിൽ മറയുന്നതാണ് ബേലൂർ മഗ്‌നയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടി വയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അവ പരാജയപ്പെടുകയായിരുന്നു.

Also Read: ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി യുഎഇ, ദ്വിദിന സന്ദർശനത്തിന് ഇന്ന് തുടക്കമാകും

മിഷൻ ബേലൂർ മഗ്‌ന ഇതുവരെയും പുരോഗമിക്കാത്തതിനാൽ, തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ്. കൂടാതെ, മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടം കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി നൽകിയിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ വയനാട് ജില്ലയിൽ ഹർത്താലാണ്. കാർഷിക സംഘടനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button