തിരുവനന്തപുരം: കിളിമാനൂരില്‍ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്കി ബന്ധുക്കള്‍. ഒരാഴ്ച മുമ്പ് അടൂരില്‍ ജോലിക്കായി പോയ ഇയാള്‍ വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. കൂടാതെ ജോലി ചെയ്ത് ലഭിച്ച പണവും ബാഗും വസ്ത്രവും മൊബൈല്‍ ഫോണും കണ്ടെത്താനായിട്ടില്ല.
ജീവന് രക്ഷിക്കാന്‍ ശ്രമിച്ചവരെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞുവെന്നും മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ പരാതി നല്കി.സൂര്യതാപം ഏറ്റ് നിര്‍ജലീകരണം സംഭവിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ഇയാളെ ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകീട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശരീരത്തില്‍ സൂര്യതാപമേറ്റ് പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.
Post Your Comments