കൊച്ചി: കടവന്ത്രയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. പ്രതികളെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത് .
Read Also: മാസപ്പടി കേസ്: കൂടുതല്‍ അന്വേഷണം നടക്കട്ടെ, തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
സമീര്‍,വിജയ്, ദില്‍ഷന്‍ എന്നിവരാണ് പിടിയിലായത്. ബാറിന് മുന്നിലെ ഈ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കലൂരിലെ ഇടശേരി മാന്‍ഷന്‍ ബാറിന് മുന്നിലായിരുന്നു വെടിവെയ്പ്. ക്ലോസ് റേഞ്ചില്‍ ജീവനക്കാരായ അഖില്‍നാഥ്, സുജിന്‍ എന്നിവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.
അക്രമിസംഘത്തിലെ മൂന്ന് പേരെ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments