മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് ചില മേഖലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് അവധി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ല കളക്ടർ ഇന്ന് അവധി നൽകിയത്.
അതിർത്തി മേഖലകളിൽ ആളെക്കൊല്ലിയായ ബേലൂർ മഗ്‌നയുടെ സാന്നിധ്യം ഉള്ളതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ഇന്നലെ മയക്കുവെടി വെക്കാൻ സാധിച്ചിരുന്നില്ല. കർണാടക വനാതിർത്തിയിലേക്ക് കാട്ടാന കയറിപ്പോയതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള ശ്രമം താൽക്കാലികമായി ഉപേക്ഷിച്ചത്. കാട്ടാനയെ പിടികൂടാത്തതിനെ തുടർന്ന് വൻ പ്രതിഷേധമാണ് വയനാട്ടിൽ നടക്കുന്നത്.
Post Your Comments