തൃശൂര്‍: കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍. മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവര്‍ത്തിയാണെന്നും സെന്‍ ബുദ്ധിസവും ബൈബിളും തന്നെ ഇതാണ് പഠിപ്പിച്ചതെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞു.
Read Also: കേന്ദ്ര സായുധ സേന പരീക്ഷകൾ ഇനി മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാം, ഉത്തരവിറക്കി കേന്ദ്രസർക്കാർ
‘മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവര്‍ത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാന്‍ ഏറ്റെടുക്കുന്നു’, സച്ചിദാനന്ദന്‍ പറഞ്ഞു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നിസാര പ്രതിഫലം നല്‍കിയതും ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തിരസ്‌കരിച്ചതുമാണ് സാഹിത്യ അക്കാദമിയെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
Post Your Comments