WayanadKeralaLatest NewsNews

വിലാപക്കടലായി മാനന്തവാടി: അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി നാട്

ഇന്നലെ രാവിലെയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്

മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി മാനന്തവാടി. എടമല അൽഫോൻസാ ദേവാലയത്തിലാണ് അജീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്റളോളം താണ്ടിയാണ് അജീഷിന്റെ മൃതദേഹം പള്ളിയിൽ എത്തിച്ചത്. ഇതോടെ, അജീഷിന് കണ്ണീരിൽ കുതിർന്ന വിട നൽകിയിരിക്കുകയാണ് മാനന്തവാടി.

ഇന്നലെ രാവിലെയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. വയനാട്ടിൽ വർദ്ധിച്ച് വരുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് മൃതദേഹം അജീഷിന്റെ വീട്ടിലെത്തിച്ചത്.

Also Read: വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം, കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വയ്ക്കാനുളള ദൗത്യം ഇനിയും നീളാൻ സാധ്യതയുണ്ടെന്നാണ് സൂചന. നിലവിൽ, കർണാടക അതിർത്തി ലക്ഷ്യമാക്കിയാണ് ആന സഞ്ചരിക്കുന്നത്. ഉൾക്കാട്ടിലേക്ക് നടന്നുനീങ്ങുന്നതിനാൽ ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button