സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും എത്തിയ ബേസില്‍ വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് എത്തിയത്. മിനിമം ഗ്യാരന്റി ഉള്ള നടനാണ് ബേസിൽ. ചെറിയ സിനിമകൾ പോലും തന്റേതായ അഭിനയ മികവ് കൊണ്ട് ഫലിപ്പിച്ച് സിനിമയെ വൻ വിജയമാക്കി തീർക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പങ്കെടുത്ത താരം ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
‘ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന ലേബലിലെത്തുമ്പോള്‍ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടിവാകാറുണ്ടോ?’ എന്ന ചോദ്യത്തോടാണ് ബേസില്‍ പ്രതികരിച്ചത്. ‘അത്തരം ലേബല്‍ നിലവില്‍ മറ്റു നടന്മാര്‍ക്കുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാന്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല’ എന്നായിരുന്നു താരത്തിന്റെ മറുപടി.
‘അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം. ജനപ്രിയത ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. ജയ ജയ ഹേയില്‍ വളരെ വൃത്തികെട്ടവനായുള്ള നായകനെയാണ് ഞാന്‍ അവതരിപ്പിച്ചത്. അത് ഒരിക്കലും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാന്‍ വരുന്നത് ആ സിനിമയ്ക്ക് ഗുണം ചെയ്യുമോ? എന്നാണ് നേക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാല്‍ കുറച് കാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കില്‍ വീട്ടില്‍ പോകേണ്ടി വരും’, ബേസിൽ പറയുന്നു.
Post Your Comments