തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ സമ്മേളനം നാളെ മുതൽ പുനരാരംഭിക്കും. ബഡ്ജറ്റിൻ മേലുള്ള പൊതു ചർച്ചയാണ് നാളെ മുതൽ നടക്കുക. 15 വരെ ചർച്ചകൾ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം പതിനഞ്ചാം തീയതി തന്നെ പിരിയുന്നത്. നാല് മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയതിന് ശേഷമാണ് സഭ പിരിയുന്നത്. അതേസമയം, സമ്പൂർണ്ണ ബഡ്ജറ്റ് അടുത്ത സാമ്പത്തിക വർഷം പാസാക്കും.
നാളെ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, ഭക്ഷ്യ, റവന്യൂ, മൃഗസംരക്ഷണ വകുപ്പുകൾക്ക് ബഡ്ജറ്റിൽ വേണ്ടത്ര പ്രാധാന്യം നൽകാത്തതിനാൽ സിപിഐയുടെ ഭാഗത്തുനിന്ന് സഭയിൽ പ്രതിഷേധം ഉയർന്നേക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെയുണ്ട്. അതിനാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടിയന്തര പ്രമേയ നോട്ടീസ് അവതരണം കഴിഞ്ഞ് തിരികെ മടങ്ങാനാണ് സാധ്യത.
Post Your Comments