നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് തമിഴ് നാട്. ഡിഎംകെയും സിപിഐയും തമ്മിൽ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്. ഇരുപാർട്ടികളും തമ്മില്‍ സീറ്റ് ധാരണയായി. ആറ് സീറ്റിലാണ് സിപിഐ മത്സരിക്കുക. ഏതൊക്കെ സീറ്റിലാണ് മത്സരിക്കുക എന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല.
10 സീറ്റാണ് സിപിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം നാല് സീറ്റ് നല്‍കാമെന്ന് ഡിഎംകെ ആദ്യം വാഗ്ദാനം ചെയ്തു. പിന്നീട് ആറ് സീറ്റ് നല്‍കാം എന്ന ധാരണയില്‍ എത്തുകയായിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ പറഞ്ഞു.
Post Your Comments