Latest NewsIndiaNews

അമ്മയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യ ചെയ്തു

ആഗ്ര: ഭാര്യ അമ്പലത്തിൽ പോയ സമയം അമ്മയെയും മകനെയും കൊലപ്പെടുത്തിയ ബിസിനസുകാരൻ ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തരുൺ എന്നയാൾ അമ്മയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ബിസിനസ് ഇടപാടിൽ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്നും കടക്കെണിയിലാണെന്നും ഇതാണ് മരണകാരണമെന്നും തരുൺ പറയുന്ന വീഡിയോ അടങ്ങിയ മൊബൈൽ ഫോൺ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വീട്ടുകാരെ കൊന്ന് താനും ജീവനൊടുക്കുകയാണെന്ന് തരുൺ വീഡിയോയിൽ പറയുന്നുണ്ട്.

താൻ തെറ്റായ തീരുമാനമാണ് എടുക്കുന്നതെന്ന് തനിക്ക് അരിയാംർന്നും പക്ഷർ ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. തരുണിൻ്റെ ഭാര്യ രജനി ഖാട്ടു ശ്യാം ക്ഷേത്രത്തിൽ പ്രാർഥന നടത്താൻ പോയ സമയത്തായിരുന്നു സംഭവം. 15 വർഷം മുമ്പാണ് രജനിയുടെയും തരുണിന്റെയും വിവാഹം നടന്നത്. തരുണിൻ്റെ മൃതദേഹം ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും അമ്മ ബ്രജേഷ് ദേവിയേയും 12 വയസ്സുള്ള മകനേയും താഴത്തെ നിലയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

രാവിലെ വീട് വൃത്തിയാക്കാൻ എത്തിയ വീട്ടുജോലിക്കാരിയാണ് ഇവരുടെ മൃതദേഹം കണ്ടത്. അഭിഭാഷകനായ തരുണിൻ്റെ പിതാവ് ഏതാനും മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ മരണം കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയെന്നും കുടുംബം സാമ്പത്തികമായി ചില പ്രതിസന്ധിയിൽ അകപ്പെട്ടിരുന്നുവെന്നും ഡിസിപി റായ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button