ലക്നൗ: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ആചാര്യ പ്രമോദ് കൃഷ്ണം പ്രതികരണവുമായി രംഗത്ത്. ‘രാമന്റെയും രാഷ്‌ട്രത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല’- എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
അച്ചടക്കമില്ലായ്മയും ആവർത്തിച്ചുള്ള പരസ്യ പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് പ്രമോദ് കൃഷ്ണത്തെ പാർട്ടിയില്‍ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയത്. ഉത്തർപ്രദേശില്‍ നടക്കുന്ന കല്‍ക്കി ധാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ അദ്ദേഹം ക്ഷണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
read also: 19കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് എന്തിനെന്ന് വെളിപ്പെടുത്താതെ ഭര്‍ത്താവ് സാഹില്‍
ഈ മാസം ആദ്യമാണ് ആചാര്യ പ്രമോദ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രിക്ക് നന്ദിയും അദ്ദേഹം അറിയിച്ചിരുന്നു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നിരസിച്ച കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി വിമർശിച്ചതും പ്രമോദിന് തിരിച്ചടിയായി.
Post Your Comments