മെലസ്റ്റോമ പൂക്കൾ പൂന്തോട്ടത്തിന് ഒരു അഴകാണ്. സംസ്ഥാനത്തെ മിക്ക വീടുകളുടെ മുന്നിലും ഈ ചെടി പൂത്ത് വിടർന്ന നിൽക്കുന്നുണ്ടാകും. മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി ഉണ്ട്.കദളി കട്ടിങ്സ് എളുപ്പത്തിൽ വേര് പിടിപ്പിക്കാം. ഇനി മെലസ്റ്റോമ നിറഞ്ഞു പൂക്കും. കിഴക്കൻ സാധ്യനിരകളിലും മറ്റു വെളിമ്പുറങ്ങളിലും സാധാരണയായി കണ്ടു വരുന്ന ചെടിയാണിത്. കലദി, അതിരാണി, കലംപൊട്ടി, തോട്ടുകാര, തോടുകാര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് കദളിച്ചെടി കമ്പ് കുത്തിയാൽ വളരില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. അതിനൊരു ടിപ്സ് ആണ് ഇനി പറയുന്നത്.
റോസ്, തെച്ചി, മുല്ല, നന്ദ്യാർവട്ടം, കടലാസ് റോസ ഉൾപ്പെടെ കേരളത്തിൽ പരിചിതമായിരുന്ന പൂക്കളുടെ കൂട്ടത്തിൽ ഈ വിദേശ ഇനത്തിന്റെ അധിനിവേശം പൂന്തോട്ടങ്ങൾക്ക് സദാസമയവും വർണ കാഴ്ച്ച നൽകുന്നു. ഇതിനായി ഈ ചെടിയുടെ മൊട്ട് വരാത്ത ഇളം തണ്ട് നാലോ അഞ്ചോ സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. ഇതുപോലെ രണ്ടോ മൂന്നോ തണ്ട് മുറിച്ചെടുക്കണം. ഒരു മൂന്നോ നാലോ ഇലയുടെ ഇടയിലായി തന്നെ മുറിച്ചെടുക്കണം. നീളം കൂടി പോയാൽ വേര് പിടിച്ച് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ഇനി ഇത് നടാനായി എടുക്കുന്നത് ചാണകപ്പൊടിയും മണ്ണും കൂടെ ചേർത്ത മിക്സാണ്. ശേഷം ഒരു കമ്പെടുത്ത് മണ്ണിന്റെ മിക്സിൽ കുഴിച്ചു കൊടുക്കുക. ശേഷം നമ്മൾ മുറിച്ചെടുത്ത തണ്ടുകൾ കുഴികളിലേക്ക് ഇറക്കി വച്ച് കൊടുക്കുക. ഇലകൾ മണ്ണിന്റെ ഉള്ളിലേക്ക് പോകുംവിധം വച്ച് കൊടുക്കുക. എല്ലാ തണ്ടുകളും ഒരേ ചട്ടിയിൽ തന്നെയാണ് വച്ച് കൊടുക്കുന്നത്. ഇത്തരത്തിൽ എളുപ്പത്തിൽ തന്നെ ഈ ചെടി നമുക്ക് വേര് പിടിപ്പിച്ചെടുക്കാം.
കേരളത്തിലെ നഴ്സറികളിലൂടെയാണ് മെലസ്റ്റോമ ചെടികൾ ആദ്യമായ് വീടുകളിൽ എത്തുന്നത്. തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ധാരാളമായി ഈ ചെടികൾ വളരുന്നു. അനുകൂല കാലാവസ്ഥയിൽ തഴച്ചു വളർന്ന് നിറയെ പൂവിടുന്നതിനാൽ കേരളത്തിലും മെലസ്റ്റോമയ്ക്കു ധാരാളം ആവശ്യക്കാർ ഉണ്ട്. 3 മീറ്റർ വരെ ഉയരമുള്ള മെലസ്റ്റോമ ചെടികളുടെ ശിഖരങ്ങളിൽ ചെറു പക്ഷികൾ കൂടും കൂട്ടാറുണ്ട്.
Post Your Comments