Latest NewsIndiaNews

അനുയായി എറിഞ്ഞ മാല കൃത്യമായി രാഹുലിന്റെ കഴുത്തില്‍ വീഴുന്ന വീഡിയോ വൈറല്‍

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചാരണത്തിനായി നേതാക്കള്‍ റോഡിലൂടെ അനുയായികളെ അഭിവാദ്യം ചെയ്യുന്നത് സ്ഥിരമായുള്ളൊരു കാഴ്ചയാണ്. ആ സമയം തന്നെ അനുയായികള്‍ നേതാക്കളെ മാലയിട്ടു സ്വീകരിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ കണ്ടത് ഒരു വിചിത്രമായ സംഭവമാണ്. അങ്ങനെയൊരു കാഴ്ചയാണ് കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ ചുമതലയുള്ള ദിവ്യ സ്പന്ദന ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴുത്തിലേക്കാണ് വളരെ കൃത്യമായി ഒരു അനുയായി മാല എറിഞ്ഞിട്ടത്. തുംകുരുവില്‍ ബുധനാഴ്ച റോഡ് ഷോയ്ക്ക് എത്തിയതായിരുന്നു രാഹുല്‍. തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങുകയായിരുന്നു രാഹുല്‍. മാലയെത്തിയ ഭാഗത്തേക്കു നോക്കി രാഹുല്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button