മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും പുറത്ത് അച്യുതനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. നെസ്ലിൻ, മമത തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രത്തിലും മീനാക്ഷി ഒരു പ്രധാന കഥാപതെരത്തെ അവതരിപ്പിച്ചിട്ടുണ്ട്. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത നടികൂടിയാണ് മീനാക്ഷി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീനാക്ഷിയുടെ വസ്ത്ര ധാരണത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. അടുത്തിടെ ഒരു ചടങ്ങില്‍ മീനാക്ഷി ഇട്ട വസ്ത്രത്തിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ് താരം. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ഇത്.
ഇപ്പോഴിതാ തനിക്ക് നേരേ നീളുന്ന വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. എനിക്കിഷ്ടമുള്ളത് കൊണ്ടാണ് ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത് എന്ന് വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് മീനാക്ഷി നൽകുന്നത്. തന്റെ സ്വകാര്യതയിലേക്ക് കാമറയുമായി വരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മീനാക്ഷി വ്യക്തമാക്കുന്നു.
‘ഇഷ്ടമുള്ള വസ്ത്രം ധരിച്ചു എന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തും കാണിക്കാമെന്നുള്ള ലൈസന്‍സ് അല്ല. ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്. ജീന്‍സ് ഇടുന്നത് വൃത്തികേടാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. പക്ഷേ ഞാനെന്ത് വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍. അതൊക്കെ കാണുമ്പോള്‍ ഞാന്‍ മുഖം തിരിക്കും. ഇതൊന്നും കാണാന്‍ തീരെ താത്പര്യമില്ല. സങ്കടമൊന്നും തോന്നാറില്ലെ’, മീനാക്ഷി പറഞ്ഞു.
Leave a Comment