മാനന്തവാടി: ഇന്ന് രാവിലെ വയനാട് മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ആനയെ തിരിച്ചറിഞ്ഞ് കർണാടക വനം വകുപ്പ്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്‌ന എന്ന കാട്ടാനയാണ് അതിർത്തി വഴി വയനാട്ടിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ ഒക്ടോബർ 30ന് ഹാസൻ ഡിവിഷനിലെ ബേലൂരിൽ നിന്നാണ് ഈ ആനയെ പിടികൂടിയത്. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു. മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ബേലൂർ മഗ്‌ന അജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊന്നിരുന്നു.
കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസ മേഖലയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്ന ആനയാണ് ബേലൂർ മഗ്‌ന. തുടർച്ചയായ ആക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ വയനാട് വന്യജീവി സങ്കേത വനാതിർത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചിൽ തുറന്നുവിടുകയായിരുന്നു. കിലോമീറ്ററുകളോളം താണ്ടിയ ശേഷം ഇന്ന് പുലർച്ചെയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്.
Post Your Comments