ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി രൂപീകരിക്കുന്നത് വിദ്യാഭ്യാസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങളനുസരിച്ചാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കുട്ടികളുടെ അറിവ്, കഴിവുകള്‍, സംസ്‌കാരം, എന്നിവയ്ക്ക് പുതിയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസം വര്‍ത്തമാനകാലത്ത് മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെയും രൂപപ്പെടുത്തുമെന്ന് എപ്പോഴും ഓര്‍മിക്കണം’, മദ്ധ്യപ്രദേശില്‍ പുതുതായി നടപ്പിലാക്കിയ അദ്ധ്യാപകര്‍ക്കായുള്ള പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Also: മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതി, ക്രൈസ്തവര്‍ അരക്ഷിതര്‍ തന്നെയെന്ന് സത്യദീപം
‘അദ്ധ്യാപകര്‍ നല്‍കുന്ന വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല സമൂഹത്തിലും നല്ല മാറ്റം കൊണ്ടുവരും. നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന അറിവുകള്‍ ഇന്നത്തെ തലമുറയില്‍ മാത്രമല്ല, വരും തലമുറകളിലും വലിയ സ്വാധീനം ചൊലുത്തും. വിവിധ ജില്ലകളിലായി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ച് ആയിരക്കണക്കിന് ആളുകളെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യും. അതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ കാമ്പയിന്‍ ഉടന്‍ നടപ്പിലാക്കും. ഇതിനോടകം 22,400-ലധികം യുവാക്കളെ അദ്ധ്യാപക തസ്തികയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിലെ പൗരന്മാരുടെ വലിയൊരു ചുവടുവെയ്പ്പാണ് അദ്ധ്യാപക റിക്രൂട്ട്‌മെന്റ് കാമ്പയിന്‍’, പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments